കരിപ്പൂര്‍ എയര്‍ പോര്‍ട്ട് അവഗണനകെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

ജിദ്ദ: കരിപ്പൂർ എയർപോർട്ടിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഏപ്രില്‍ 3 നു      മുസ്ലിം യൂത്ത് ലീഗ് പാർലമെന്റ് മാർച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ കരിപ്പൂരിനുണ്ടായിരുന്ന സ്റ്റാറ്റസ് നിലനിര്‍ത്തുക, ഹജ്ജ് എംബാർക്കേഷൻ പോയിന്റ പുന: സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭമാരംഭിക്കുന്നത്‌ . ഇ- കാറ്റഗറി വിമാനങ്ങൾ കരിപ്പൂരിൽ നേരത്തെ ഇറങ്ങിയതാണ്. എന്നാൽ റൺവെയുടെ പണി പൂർത്തിയായ ശേഷം എന്തുകൊണ്ട് അനുമതി തടഞ്ഞു എന്നു മനസ്സിലാകുന്നില്ല.  ലക്ഷ്യം നേടും വരെ യൂത്ത് ലീഗ് സമരരംഗത്തുണ്ടാകുമെന്ന് പി  കെ . ഫിറോസ് പറഞ്ഞു.

കേരളാ പോലീസില്‍ സംഘ്‌ പരിവാര്‍ സ്വാധീനം പിടികൂടിയതായി വ്യക്ത
മായിരിക്കെ അതിനെതിരെയും യൂത്ത് ലീഗ് പ്രക്ഷോപം ആരംഭിച്ചിട്ടുണ്ട്. വിട പറഞ്ഞ ഇ അഹമ്മദിന്റെ മയ്യിത്തിനോടു പോലും മര്യാദകേടു കാണിച്ച കേന്ദ്ര ഗവൺമെന്റിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ സംഘടന രാജ്ഭവനു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആ വിഷയത്തിൽ ഇനിയും തുടർ പോരാട്ടങ്ങൾ നടത്തും.

വാർത്താ സമ്മേളനത്തിൽ ജിദ്ദാ കെ എം സി സി ഭാരവാഹികളായ അഹമ്മദ്‌ പാളയാട്ട്,റസാഖ് അണക്കായി,അബൂബക്കർ അരിമ്പ്ര, സി കെ ശാക്കിർ,  പഴേരി കുഞ്ഞുമുഹമ്മദ് എന്നിവർ സംബന്ധിച്ചു.

Related Articles