ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനെ അറസ്റ്റ് ചെയ്‌തേക്കും

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം ആരംഭിച്ച സാഹചര്യത്തില്‍ നെഹറു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം ആരംഭിച്ചു.

നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയ്‌ക്കൊപ്പം വിവിധ വിദ്യാര്‍ത്ഥി സംഘടനകളും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

അതെസമയം ഒളിവില്‍ കഴിയുന്ന പി കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു.

Share news
error: Content is protected !!
Scroll to Top