Section

malabari-logo-mobile

ജിദ്ദ കലാസാഹിത്യ വേദി സ്‌നേഹസംഗമത്തിൽ പ്രവാസി പ്രതിഭകൾക്ക് അവാർഡ് വിതരണം.

HIGHLIGHTS : ജിദ്ദ: ജിദ്ദയിലെ കലാ, സാഹിത്യ, സാംസ്‌കാരിക രംഗത്ത് പ്രവർത്തിച്ചു വരുന്ന ജിദ്ദ കലാ സാഹിത്യ വേദി 'സ്‌നേഹ സംഗമം' ഫെബ്രുവരി ഒമ്പതിന് ഷറഫിയ ഇംമ്പാല ഓഡിറ...

ജിദ്ദ: ജിദ്ദയിലെ കലാ, സാഹിത്യ, സാംസ്‌കാരിക രംഗത്ത് പ്രവർത്തിച്ചു വരുന്ന ജിദ്ദ കലാ സാഹിത്യ വേദി ‘സ്‌നേഹ സംഗമം’ ഫെബ്രുവരി ഒമ്പതിന് ഷറഫിയ ഇംമ്പാല ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രവാസ ലോകത്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ അവാർഡ് നൽകി ആദരിക്കും. ധന്യ പ്രശാന്ത് (കല), റുബീന നിവാസ് (സാഹിത്യം), ഹസ്സന്‍ ചെറൂപ്പ (മാധ്യമ പ്രവർത്തനം), ഇസ്മായിൽ മുണ്ടക്കുളം (സാമൂഹ്യസേവനം) എന്നിവർക്കാണ്
നൽകുക. സാഹിത്യ, സാസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരെ ഗോപി നെടുങ്ങാടി, സി.കെ ശാക്കിർ, അബ്ദുൽ മജീദ് നഹ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

sameeksha-malabarinews

സ്‌നേഹ സംഗമം’ പരിപാടിയോടനുബന്ധിച്ച് മാസ് മെലഡിയസ്സ് അവതരിപ്പിക്കുന്ന ഗാനമേള, കുട്ടികളുടെ നൃത്തനൃത്യങ്ങൾ തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും. സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിക്കുന്നതാണ്. വാർത്താ സമ്മേളനത്തിൽ അബ്ദുള്‍ മജീദ് നഹ ജൂറി പ്രതിനിധി, സമീർ ഇല്ലിക്കൽ ചെയർമാൻ, ഹംസ്സ പുത്തലത്ത് പ്രസിഡന്റ് ഉസ്മാന്‍ ഒഴുകൂർ. സെക്രട്ടറി ഷൗക്കത്ത് വെള്ളില. നാസര്‍ താനിയബാടം. അബ്ദുള്ള കുട്ടി ബാക്കവി തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!