ജിദ്ദയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്റെയും മകളുടെയും മുന്‍പിലിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികള്‍ക്ക് തടവും 7000 ചാട്ടയടിയും

ജിദ്ദ: ഭര്‍ത്താവിന്റെയും മകളുടെയും മുന്‍പിലിട്ട് വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ 4 പ്രതികള്‍ക്ക് തടവും ചാട്ടയടിയും. മൂന്ന് സൗദി പൗരന്‍മാര്‍ക്കും ഒരു സുഡാനിക്കുമെതിരെയാണ് കേസ്. കേസിലെ ഒന്നാം പ്രതി 17 കാരനാണ്.

പതിനേഴുകാരന് 17 വര്‍ഷം തടവും 2500 ചാട്ടയടിയുമാണ് ശിക്ഷ. 50 തവണകളായിട്ടാണ് ചാട്ടയടി നല്‍കുക. രണ്ടും മൂന്നും പ്രതികള്‍ക്ക് 15 വര്‍ഷം തടവും 1500 ചാട്ടയടിയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. നാലാമത് 5 വര്‍ഷം തടവും 1500 ചാട്ടയടിയുമാണ് ശിക്ഷ. പ്രവാസിയായ വീട്ടമ്മയെ ഭര്‍ത്താവിനെ കെട്ടിയിട്ടശേഷം പീഡിപ്പിക്കുകയായിരുന്നു.

ഇവര്‍ ഇതിനുപുറമെ പതിനായിരം റിയാലും 8 മൊബൈല്‍ ഫോണുകളും മോഷ്ടിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ഇവര്‍ വീണ്ടും വീട്ടില്‍ വെച്ച് കത്തികാട്ടി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതെതുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതിനല്‍കിയത്.

Share news
error: Content is protected !!
Scroll to Top