Section

malabari-logo-mobile

അമേരിക്കയുടെ അമരത്തേക്ക് ഡൊണാള്‍ഡ് ട്രംപ്

HIGHLIGHTS : വാഷിങ്ടണ്‍: ലോകം ഉറ്റ് നോക്കിയ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ക്കൊടുവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് വിജയ...

trumpവാഷിങ്ടണ്‍: ലോകം ഉറ്റ് നോക്കിയ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ക്കൊടുവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് വിജയം. ആകെയുള്ള 538 ഇലക്ട്രല്‍ കോളേജില്‍ 270 പേരുടെ വോട്ട് ലഭിച്ചതോടെ ട്രംപിന്റെ വിജയം ഔഗദ്യാഗികമായി. വോടെണ്ണലിനിടയില്‍ രണ്ട് പ്രാവശ്യം മാത്രമാണ് ഹിലരിക്ക് മുന്നേറാനായത്. ട്രംപിന് 48 ശതമാനം വോട്ടുകളും ഹിലരിക്ക് 47 ശതമാനം വോട്ടുകളം നേടാനായി. കഴിഞ്ഞ തവണ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ബരാക് ഒബാമ മേല്‍കൈ നേടിയ ഇടങ്ങളിലും ട്രംപിനായിരുന്നു നേട്ടം. പോളിങിനുശേഷം ആദ്യ സൂചനകള്‍മുതല്‍ ട്രംപിന് അനുകൂലമായ തരംഗം ദൃശ്യമായിരുന്നു.

കൂടാതെ സെനറ്റിലും റിപ്ളബിക്കന്‍ പാര്‍ടിക്കാണ് മുന്‍ തൂക്കം.റിപ്പബ്ളിക്കന്‍ പാര്‍ടി 49 സീറ്റും ഡെമോക്രാറ്റിക് പാര്‍ടി 47സീറ്റും നേടി.യുഎസ് ഹൌസിലും റിപ്പബ്ളിക്കന്‍ പാര്‍ടിക്കാണ് മുന്‍തുക്കം. 232–175 ആണ് സീറ്റ് നില.

sameeksha-malabarinews

 

ജോര്‍ജിയ, യൂട്ടാ, ഫ്ലോറിഡ, ഐഡഹോ, വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൌത്ത് ഡെക്കോഡ, നെബ്രാസ്ക, കാന്‍സസ്, ടെക്സസ്, അര്‍കന്‍സ, വെസ്റ്റ് വെര്‍ജീനിയ, ഓക്ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇന്‍ഡ്യാന, സൌത്ത് കാരലൈന, അലബാമ, ലൂസിയാന, മോണ്ടാന, ഒഹായോ, മിസോറി, നോര്‍ത്ത് കാരലൈന, ഒഹായോ എന്നീ സ്റ്റേറ്റുകളിലാണ് ട്രംപിന് വിജയം.

അതേസമയം ഓറിഗന്‍, നെവാഡ, കലിഫോര്‍ണിയ, ഹവായ്, കൊളറാഡോ, വെര്‍ജീനിയ, ന്യൂ മെക്സിക്കോ, ഇല്ലിനോയ്, മേരിലാന്‍ഡ്, ഡെലവെയര്‍, ന്യൂജഴ്സി, റോഡ് ഐലന്‍ഡ്, കനക്ടികട്ട്, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, മാസച്യുസിറ്റ്സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും എന്നിവ ഹലരിക്കൊപ്പം നിന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!