പരപ്പനങ്ങാടി: ചിറമംഗലം റെയില്‍വേ ഗേറ്റിലാണ് ജെ സി ബി കുടുങ്ങിപ്പോയത്. എഞ്ചിന്‍ ഓഫയതിനെ തുടര്‍ന്നാണ് ജെസിബി നടുവില്‍ കുടങ്ങിപ്പോയത്. ഗേറ്റ് അടയക്കാന്‍ തുടങ്ങാനുള്ള സമയത്തായിരുന്നു സംഭവം. അതോടെ ഗേറ്റ് അടയ്ക്കാന്‍ കഴിഞ്ഞില്ല.
ഈ സമയം എത്തിയ ജനശദാബ്ദി എക്‌സ്പ്രസ് സിഗ്നനില്‍ നിര്‍ത്തുകയായിരുന്നു.25 മിനിറ്റോളം ട്രെയിന്‍ ഇവിടെപിടിച്ചിടുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും തടസപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
തുടര്‍ന്ന് മറ്റൊരു ജെ സി ബി എത്തി ഈ ജെ.സി ബിയെ ഇവിടെ നിന്ന് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ട്രെയിന്‍ കടന്നുപോയത്. തുടര്‍ന്ന് വാഹനഗതാഗതം സാധാരണ നിലയിലാവുകയുമായിരുന്നു.




