തിരൂര്‍:പിതാവ് ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ മകള്‍ക്ക് നല്‍കിയ സ്‌നേഹ സമ്മാനമാണ് ചെറിയ പെരുന്നാളിന് വസ്ത്രങ്ങള്‍ വാങ്ങാന്‍ എത്തിയപ്പോള്‍ ഫാത്തിമ സിയക്ക് നഷ്ടപ്പെട്ടത്. തുടര്‍ന്ന് തങ്ങള്‍പോയ കടകളിലും വഴി കളിലും തിരഞ്ഞെങ്കിലും ആഭരണം ലിഭിക്കാതെ തിരികെ വീട്ടിലേക്ക് നിരാശരായി മടങ്ങി. തിരൂര്‍ ടൗണിലെയും ജംഗ്ല്ഷനിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴും കാര്യമായ തെളിവൊന്നു ലഭിച്ചിരുന്നില്ല .തിരൂര്‍ സിറ്റി ജംഗ്ഷനിലെ ടെക്‌സ്റ്റെക്‌സിലേക്ക് ഡ്രസ് വാങ്ങാന്‍ എത്തിയ അധ്യാപക ദമ്പതികള്‍ക്കാണ് റോഡില്‍ നിന്നും സ്വര്‍ണാഭരണം വീണു കിട്ടിയത്. മംഗലം വള്ളത്തോള്‍ എ യു.പി സ്‌കൂളിലെ അധ്യാപകനായ കെ.പി. നസീബ് മാസ്റ്ററും ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ്.എസിലെ കെമിസ്ട്രി അധ്യാപികയായ കെ. ഹാസിഫ ടീച്ചര്‍ക്കുമാണ് ആഭരണം ലഭിച്ചത്.
പിന്നീട് റെസിഡന്റ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ അബ്ദുള്‍ റസാഖ് ഹാജിയുടെ സമയോചിത മായ ഇടപെടലിലൂടെ തിരൂരിലെ ഒട്ടുമിക്ക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും മെസേജ് അയക്കുകയും പിന്നീട് നഷ്ടപ്പെട്ട വിവരം ഫാത്തിമ സിയയുടെ പിതാവ് പകര മൂട്ട പറമ്പില്‍ സക്കരിയക്ക് അറിയാന്‍ കഴിഞ്ഞത്.
സ്വര്‍ണാഭരണം തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ ജിജോ ഉമസ്ഥര്‍ക്ക് കൈമാറി . ഈ വരുന്ന ഈദ് അഘോഷത്തിന് ധാരാളം കുടുംബങ്ങള്‍ കുട്ടികളുമായി വസ്ത്രങ്ങളും മറ്റും വാങ്ങാന്‍ വരുന്നവര്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കുറ്റിപാല ഗാര്‍ഡന്‍ വാലി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫാത്തിമ സിയ.




