ജയസൂര്യയുടെ ‘കത്തനാരി’ലെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ

ജയസൂര്യ നായകനാവുന്ന കത്തനാര്‍ ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ ഇപ്പോഴിതാ പുറത്തുവിട്ടിരിക്കുകയാണ് കടമറ്റത്ത് കത്തനാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്നും ഹോമും സംവിധാനം ചെയ്ത റോജിന്‍ തോമസ് ആണ്. അണിയറക്കാര്‍. 2 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രം ഒരു ദൃശ്യവിസ്മയം ആയിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങിയതാണ്. നാല്‍പത്തിമൂന്ന് ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ഏറ്റവും നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്‌സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷനിലൂടെയാണ് സിനിമയുടെ ചിത്രീകരണം . കൊറിയന്‍ വംശജനും കാനഡയില്‍ താമസക്കാരനുമായ ജെ ജെ പാര്‍ക്ക് ആണ് കത്തനാരിന്റ സ്റ്റണ്ട് കൊറിയോഗ്രാഫി. നിരവധി വിദേശ ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് പാര്‍ക്ക്. മറ്റ് ഭാഷകളിലെ മുന്‍നിര താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഒരു പടുകൂറ്റന്‍ സെറ്റാണ് ഈ ചിത്രത്തിന് വേണ്ടി എറണാകുളം പൂക്കാട്ടുപടിയില്‍ ഒരുക്കിയിരുന്നത്. തമിഴ്- തെലുങ്ക് ഭാഷകളിലെ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി രാജീവന്‍ ആണ് ചിത്രത്തിന്റെ സെറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. നീല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാഹുല്‍ സുബ്രഹ്‌മണ്യനാണ് സംഗീതം ഒരുക്കുന്നത്. ജയസൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ വരുന്ന ചിത്രമാണിത്. ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സമാനമായ ലുക്ക് ആന്‍ഡ് ഫീലില്‍ ആണ് പുറത്തെത്തിയ ഫസ്റ്റ് ഗ്ലിംപ്‌സ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top