ജയലളിത നരേന്ദ്രമോദിക്ക് പ്രണയലേഖനമെഴുതുകയാണ്; പരിഹസിച്ച് ശ്രീലങ്കന്‍ വെബ്‌സൈറ്റ്

B_Id_341473_Narendra_Modiദില്ലി:ജയലളിതയെ പരിഹസിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. ജയലളിത നരേന്ദ്രമോദിക്ക് പ്രണയലേഖനമെഴുതുകയാണെന്നാണ് ശ്രീലങ്കന്‍ പ്രതിരോധമന്ത്രാലയം പരിഹസിക്കുന്നത്. ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയാണ് ജയലളിതയെ പരിഹസിക്കുന്നത്.

ജയലളിത നരേന്ദ്രമോദിയുടെ സ്വീകാര്യത ദുരുപയോഗം ചെയ്യാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. മല്‍സ്യ തൊഴിലാളികളുടെ മോചനത്തിന് ജയലളിത പ്രധാനമന്ത്രി നരേന്ദ്രമാദിക്കെഴുതിയ കത്തിനെയാണ് പ്രണയലേഖനമെന്ന് സൈറ്റില്‍ പരഹസിക്കുന്നത്.

അതേസമയം വെബ്‌സൈറ്റിലെ ലേഖനത്തിലെ നിലപാട് എഴുതിയ ആളുടെ അഭിപ്രായമാണെന്നും തങ്ങളുടെ അഭിപ്രായമല്ലെന്നും ശ്രീലങ്കന്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം വെബ്‌സൈറ്റിലെ പരാമര്‍ശത്തോട് തമിഴ്‌നാട് സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ പ്രതികരിച്ചിട്ടില്ല.

Share news
error: Content is protected !!
Scroll to Top