Section

malabari-logo-mobile

20 രൂപക്ക് ഊണ് താനാളൂരില്‍ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു

HIGHLIGHTS : താനൂര്‍: താനാളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴില്‍ ചുങ്കം ബസാറില്‍ തുടക്കം കുറിച്ച ജനകീയ ഹോട്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം...

താനൂര്‍: താനാളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴില്‍ ചുങ്കം ബസാറില്‍ തുടക്കം കുറിച്ച ജനകീയ ഹോട്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്തു.
20 രൂപക്ക് ഊണ്‍ നല്‍കുന്ന ജനകീയ ഹോട്ടല്‍ യാഥാര്‍ത്ഥ്യമായതോടെ യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്‍പ്പെടെ വലിയൊരു ആശ്വാസമായിരിക്കയാണ്. 5 വനിതകള്‍ ചേര്‍ന്നുളള സംരംഭമാണ്. ആവശ്യമനുസരിച്ച് വിടുകളിലും ഓഫിസുകളിലും ഭക്ഷണം എത്തിച്ചു നല്‍കും.

ഉദ്ഘാടന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി സണ്ട് വി.അബ്ദുറസാഖ് ,സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.സതീശന്‍ , അസി:സെക്രട്ടറി ഒ.കെ.പ്രേമരാജന്‍, കുടുംബശ്രീ സി.ഡി.എസ് പ്രസിഡണ്ട് കെ സൗമിനി, ക്ലബ് കോ-ഡിനേഷന്‍ വൈസ് ചെയര്‍മാന്‍ മുജീബ് താനാളൂര്‍ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!