ലഹരിക്കെതിരെ ജന സദസ്സ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ പയനിങ്ങല്‍ ജംഗ്ഷനില്‍ ലഹരിക്കെതിരെ ജന സദസ്സ് സംഘടിപ്പിച്ചു.

ചടങ്ങില്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി വിനോദ് എ വി സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് അഷറഫ് കുഞ്ഞാവാസ് അധ്യക്ഷ്യം വഹിച്ചു. ജന സദസ്സ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മാറമ്പത്ത് ഉദ്ഘാടനം ചെയ്തു.

വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഹരി കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആശംസകള്‍ അര്‍പ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡണ്ട് മുജീബ് ദില്‍ ദാര്‍, മണ്ഡലം സെക്രട്ടറി ഇബ്രാഹിം, എച്ച് എസ് യൂത്ത് വിംഗ് പ്രസിഡണ്ട് ഷൗക്കത്ത് ഷാസ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ട്രഷറര്‍ ഹരീഷ് ബ്രാസ്നന്ദിയുംപറഞ്ഞു.

Share news
error: Content is protected !!
Scroll to Top