ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്

മാറഞ്ചേരി മൈത്രി വായനശാലയുടെ നേതൃത്വത്തില്‍, ‘അക്ഷരമാണ് ലഹരി വായനയാണ് ലഹരി’എന്ന സന്ദേശമുയര്‍ത്തികൊണ്ട് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മാറഞ്ചേരി എംയുഎംഎല്‍പി സ്‌കൂളില്‍ നടന്ന പരിപാടി ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് വി.വി. രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

‘അക്ഷരമാണ് ലഹരി വായനയാണ് ലഹരി ബോധവത്കരണ ക്ലാസ്സ്, സിവില്‍ എക്‌സൈസ് ഓഫിസറും, വിമുക്തി കോഡിനേറ്ററുമായ പ്രമോദ് പി.പി. നിര്‍വഹിച്ചു.

വായനശാല പ്രസിഡന്റ് കരീം ഇല്ലത്തേല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രക്ഷധികാരി രുദ്രന്‍ വാരിയത്ത് സ്വാഗതം പറഞ്ഞു. മൈത്രി പ്രസിഡന്റ് ഖാലിദ് മംഗലത്തേല്‍,മുന്‍ മൈത്രി പ്രസിഡന്റ് ആസാദ് ഇളയേടത്ത്, വായനശാല വൈസ് പ്രസിഡന്റ് എ.ടി.അലി.വായനശാല ഭാരവാഹികളും പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top