പരപ്പനങ്ങാടി: പൂരപ്പുഴ ടൗണ്‍ മസ്ജിദില്‍ മോഷണം. പകല്‍സമയത്താണ് പള്ളി പരിപാലന സംഭാവന പെട്ടിയുടെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നിരിക്കുന്നത്.
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്കും വൈകീട്ട് നാലിനുമിടയിലാണ് മോഷണം നടന്നതെന്നും 6000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പള്ളികമ്മിറ്റി ഭാരവാഹികള്‍ പരാതിയില്‍ പറയുന്നു.
പരപ്പനങ്ങാടിയില്‍ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായിരിക്കുകയാണെന്നും പ്രതികളെ പിടികൂടാന്‍ കഴിയാത്തതാണ് മോഷണം നടക്കാന്‍ ഇടയാക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
മസ്ജിദ് കമ്മിറ്റി പരപ്പനങ്ങാടി പൊലിസില്‍ പരാതി നല്‍കി. പൊലിസ് അന്വേഷണംആരംഭിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




