ജേക്‌സ് ബിജോയ് മ്യൂസിക് മാജിക് വീണ്ടും; നാനി ചിത്രം ‘സൂര്യാസ് സാറ്റര്‍ഡേ’ക്ക് മികച്ച പ്രതികരണം; അടുത്തത് മോഹന്‍ലാല്‍ ചിത്രം

തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്ത ‘സൂര്യാസ് സാറ്റര്‍ഡേ’ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായ് പ്രദര്‍ശനത്തിനെത്തി. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദനയ്യയും കല്യാണ്‍ ദാസരിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. പ്രിയങ്ക അരുള്‍ മോഹന്‍, എസ് ജെ സൂര്യ, സായ് കുമാര്‍ എന്നിവര്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് സംഗീതം പകര്‍ന്നത് പ്രമുഖ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയിയാണ്. നാനിയുടെ അഭിനയത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക്കാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. ബാക്ക്ഗ്രൗണ്ട് സ്‌കോറെല്ലാം കൃത്യമായ് പ്ലേസ് ചെയ്തിട്ടുണ്ട് എന്നാണ് പ്രേക്ഷക പ്രതികരണം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍, ജേക്‌സ് ബിജോയിയുടെ സംഗീതം തിയറ്ററുകളില്‍ അലയടിച്ചുകൊണ്ടിരിക്കുകയാണ്.

‘പൊറിഞ്ചു മറിയം ജോസ്’, ‘അയ്യപ്പനും കോശിയും’, ‘ഫോറന്‍സിക്’, ‘രണം’, ‘കല്‍ക്കി’, ‘ജന ഗണ മന’, ‘ഇഷ്‌ക്’, ‘പുഴു’, ‘കടുവ’, ‘കാപ്പ’, ‘കുമാരി’, ‘ഇരട്ട’, ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി എണ്ണിയാലൊതുങ്ങാത്തത്ര സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ വ്യക്തിയാണ് ജേക്‌സ് ബിജോയ്. തൃശൂര്‍ സ്വദേശിയായ അദ്ദേഹം ആദ്യമായ് സംഗീതം നല്‍കിയത് 2014-ല്‍ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ചിത്രം ‘ഏയ്ഞ്ചല്‍സ്’നാണ്. അവിടെ നിന്നും ആരംഭിച്ച സംഗീത യാത്ര ഇന്ന് ‘സൂര്യാസ് സാറ്റര്‍ഡേ’യില്‍ എത്തി നില്‍ക്കുമ്പോള്‍ ലോകം അറിയപ്പെടുന്ന സംഗീത സംവിധായകനായ് അദ്ദേഹം മാറികഴിഞ്ഞു. 2014 മുതല്‍ 2024 വരെയുള്ള പത്ത് വര്‍ഷത്തെ കാലയളവില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ഒരുപിടി ഗാനങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം പകര്‍ന്നിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി – മോഹന്‍ലാല്‍ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതും ജേക്‌സ് ബിജോയാണ്.

തിരക്കഥയോളം പ്രധാനപ്പെട്ട മറ്റൊന്നാണ് സംഗീതവും പശ്ചാത്തലസംഗീതവും. കംബോസ് ചെയ്യുമ്പോള്‍ യോജിച്ച രീതില്‍ ആയില്ലെങ്കില്‍ അരോചകത്തിനപ്പുറം അസ്വസ്ഥത അനുഭവപ്പെടും. ജേക്‌സ് ബിജോയിയുടെ ഗാനങ്ങള്‍ക്ക് എന്നും പ്രേക്ഷകരുണ്ട്. പാലാപ്പള്ളിയും കലാപക്കാരുമൊക്കെ ട്രെന്‍ഡിനുപരി പ്രേക്ഷകരുടെ ഹൃദയത്തിലാണ് ഇടം പിടിച്ചത്. എത്ര വല്യ ഉറക്കത്തിലാണേലും ശടകുടഞ്ഞെഴുനേല്‍പ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോറുകളാണ് അദ്ദേഹത്തിന്റെത്. ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ നാനി ചിത്രം സൂര്യാസ് സാറ്റര്‍ഡെ തന്നെ അതിനു മറ്റൊരു ഉദാഹരണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top