എന്‍ഐടിയിലെ 33 കെവി സബ്സ്റ്റേഷന്‍ മന്ത്രി കൃഷ്ണന്‍ കുട്ടി നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : 33 KV substation at NIT was dedicated to the nation by Minister Krishnan Kutty

സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറുദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി)യിലെ 33 കെ വി വൈദ്യുത സബ്സ്റ്റേഷന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്‍ഐടി വിട്ടുനല്‍കിയ 50 സെന്റ് സ്ഥലത്ത് 7.97 കോടി രൂപ ചെലവില്‍ നിര്‍മിച്ച സബ്സ്റ്റേഷന്‍ എന്‍ഐടി ക്യാംപസിന്റെയും സമീപ പ്രദേശങ്ങളായ ചാത്തമംഗലം, കാട്ടാങ്ങല്‍, മലയമ്മ, ചൂലൂര്‍ പ്രദേശങ്ങളിലും കാര്യക്ഷമമായി വൈദ്യുതി വിതരണം ഉറപ്പുവരുത്താന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

അഗസ്ത്യമൂഴി 110 കെവി സബ്സ്റ്റേഷനില്‍ നിന്ന് എത്തിക്കുന്ന വൈദ്യുതി പുതിയ സബ് സ്റ്റേഷനിലെ 5 എംവിഎ ശേഷിയുള്ള രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ വഴിയാണ് വിതരണം ചെയ്യുക. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

sameeksha-malabarinews

ചടങ്ങില്‍ പി ടി എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. കെഎസിഇബി സ്വതന്ത്ര ഡയരക്ടര്‍ അഡ്വ. വി മുരുകദാസ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഓളിക്കല്‍, എന്‍ഐടി ഡയരക്ടര്‍ പ്രഫ. പ്രസാദ് കൃഷ്ണ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവദാസന്‍ നായര്‍, ചാത്തമംഗലം പഞ്ചായത്ത് മെംബര്‍ സബിത സുരേഷ്, കെഎസ്ഇബി ട്രാന്‍സ്മിഷന്‍ നോര്‍ത്ത് ചീഫ് എഞ്ചിനീയര്‍ എസ് ശിവദാസ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ലേഖ റാണി, കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം സാജു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ യുഗേഷ് ബാബു (സിപിഐഎം), ചൂലൂര്‍ നാരായണന്‍ (സിപിഐ), കെ എം ചന്തുകുട്ടി (ആര്‍ജെഡി), ബാലകൃഷ്ണന്‍ കോയിലേരി (കെസിഎം), അബൂബക്കര്‍ ഹാജി (ഐഎന്‍എല്‍) തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!