
കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കക്കോടി കിഴക്കുംമുറി സ്വദേശി എടക്കാട്ട് താഴം വീട്ടിൽ അക്ഷയ്(24) കാപ്പ നിയമം ലംഘിച്ചതിന് ചേവായൂർ പൊലീസ് പിടികൂടി.
വിദ്യാർഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയതിനും പിന്നീട് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനും പോക്സോ കേസിൽ പ്രതിയാണ്.
ഈ കേസിന്റെ വിചാരണ സമയത്ത് പ്രതി വീണ്ടും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്യേശ്യത്തോടെ ആക്രമിക്കുകയും തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനും കേസുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചതിനും പൊതുജനശല്യത്തിനും കളവ് നടത്തിയതിനുമായി മറ്റ് നിരവധി കേസുകളുമുണ്ട്.
തുടരെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് കാപ്പ ഉത്തരവ് പ്രകാരം പ്രതി കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ പ്രവേശിക്കരുതെന്ന് ഉത്തരവിട്ടത്. ഈ ഉത്തരവ് നിലനിൽക്കെ പ്രതി കുരുവട്ടൂരിൽ എത്തുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




