
കോഴിക്കോട്: സ്കൂളിൽനിന്ന് മൈക്കുകളും സൗണ്ട് മിക്സറും മോഷ്ട്‌ടിച്ച പ്രതി പിടിയിൽ. ഫറോക്ക് നല്ലൂർ സ്വദേശി പൂത്തോട്ടത്തിൽ മനോജ് കുമാറി(59)നെയാണ് മെഡി. കോളേജ് പൊലീസ് അറസ്റ്റുചെയ്തത്.
ആഗസ്ത് എട്ടിനാണ് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ കോൺഫറൻസ് ഹാളിൽ സ്ഥാപിച്ചിരുന്ന രണ്ട് മൈക്കും ഒരു സൗണ്ട് മിക്സറും മോഷണം പോയത്. പരാതിയെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയും സിസിടിവികൾ പരിശോധിച്ചുമാണ് പ്രതിയിലേക്കെത്തിയത്. വെള്ളിപറമ്പ് ഇമാക്സ് തിയേറ്ററിന് സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
ഇയാൾ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരിയുടെ ഫോണും 10,000 രൂപയും എടിഎം കാർഡും മോഷ്‌ടിച്ചതിനും തൃശൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്ക് ശല്യമുണ്ടാക്കിയതിനും ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ജീവനക്കാരുടെ 4 മൊബൈൽ ഫോൺ മോഷ്ടിച്ചതിനും കേസുകളുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




