അച്ഛനെ കാണാന്‍ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചു

ഭോപ്പാല്‍: ജയിലില്‍ കഴിയുന്ന അച്ഛനെ കാണാന്‍ വന്ന കുഞ്ഞുങ്ങളുടെ മുഖത്ത് അധികൃതര്‍ സീല്‍ പതിപ്പിച്ചു. വിചാരണ തടവുകാരനായ തങ്ങളുടെ അച്ഛനെ കാണാന്‍ രക്ഷാബന്ധന്‍ ദിത്തില്‍ ജയിലിലെത്തിയപ്പോഴാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ സംഭവം ഉണ്ടായത്. ജയിലിലേക്കുള്ള പ്രവേശനം രേഖപ്പെടുത്താനാണ് കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത്.

സംഭവം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അപലപിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കുസും മെഹ്‌ഡേല പറഞ്ഞു. സംഭവത്തില്‍ ജയില്‍ അധികൃതരുടെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിശുക്ഷേമ വകുപ്പ് ചെയര്‍മാന്‍ ഡോ. രാഘവേന്ദ്ര വ്യക്തമാക്കി.

എന്നാല്‍ കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത് മനപൂര്‍വ്വമല്ലെന്നും തിരിക്കിനിടയില്‍ അറിയാതെ സംഭവിച്ചതാണെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top