ചക്ക പുഡ്ഡിംഗ് വേറെ ലെവല്‍ ടേസ്റ്റാണ്

ആവശ്യമുള്ള ചേരുവകള്‍

ചക്ക- ഒന്നര കപ്പ് അരിഞ്ഞത് (അധികം പഴുക്കാത്തത്)
തേങ്ങ ചുരണ്ടിയത്-അരക്കപ്പ്
പഞ്ചസാര- അരക്കപ്പ്
പാല്‍ -രണ്ട് ടിന്‍
കശുവണ്ടി-കാല്‍കപ്പ്(റോസ്റ്റ് ചെയ്തത്)
ജെലാറ്റിന്‍- ഒരു വലിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒന്നരകപ്പ് പാലില്‍ പഞ്ചസാര ചേര്‍ത്ത് കരാമല്‍ പരുവത്തിലാക്കിയെടുക്കുക. ഇതിലേക്ക് തേങ്ങ ചുരണ്ടിയതും അരിഞ്ഞ ചക്കയും ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇതിലേക്ക് റോസ്റ്റ് ചെയ്ത അണ്ടിപ്പരിപ്പും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.

ഈ കൂട്ട് ഒരു പുഡ്ഡിങ് ട്രേയിലേക്ക് നിരത്തി വെക്കുക.

പാലും കണ്ടന്‍സ്ഡ് മില്‍ക്കും യോജിപ്പിക്കുക. ഇതിലേക്ക് ജലാറ്റിന്‍ ഉരുക്കിയതും ചേര്‍ത്ത് ഇളക്കുക.

ഇത് ചക്കയുടെ കൂട്ടിന് മുകളിലേക്ക് ഒഴിച്ച് ഫ്രിഡ്ജില്‍ വച്ച് സെറ്റ് ചെയ്ത് എടുക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top