അങ്കോള: ഷിരൂരിലെ ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെത്തിയ ലോറിയുടെ ക്യാബിനില്‍ നടത്തിയ പരിശോധനയില്‍ അര്‍ജുന്റെ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തി. ക്യാബിന്‍ വെട്ടിപ്പൊളിച്ച് നടത്തിയ പരിശോധനയിലാണ് രണ്ട് ഫോണുകള്‍ കണ്ടെത്തിയത്. ബാഗും ഒരു വാച്ചും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മകന് കൊടുക്കാനായി വാങ്ങിയതെന്ന് കരുതുന്ന കളിപ്പാട്ടവും ക്യാബിനില്‍ നിന്ന് ലഭിച്ചു.
ഇന്നലെ ഉച്ചയോടെയാണ് കോണ്‍ടാക്ട് പോയിന്റ് 2ല്‍ പന്ത്രണ്ടടി താഴ്ചയില്‍ നിന്നാണ് ലോറി കണ്ടെത്തിയത്. കാണാതായി 71 ദിവസത്തിന് ശേഷമാണ് ലോറിയും മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. മൃതദേഹ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.




