HIGHLIGHTS : It rained heavily; An exciting start to the Onam week celebrations; Music event today
സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് ഓണം വാരാഘോഷത്തിന് കോട്ടക്കുന്നില്‍ തുടക്കമായി. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പി ഉബൈദുല്ല എം എല്‍ എ വാരാഘോഷം ഉദ്ഘാടനം ചെയ്തു. സാഹോദര്യവും സ്‌നേഹവും പങ്കുവെക്കുന്നതാണ് ഓണത്തിന്റെ സന്ദേശം. മത സൗഹാര്‍ദം തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഇക്കാലത്ത് സൗഹാര്‍ദം പങ്കിടാന്‍ ഓണം പോലുള്ള ആഘോഷം സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇശല്‍ വിരുന്നൊരുക്കി കണ്ണൂര്‍ ശരീഫും സംഘവും ആദ്യ ദിനം സദസ്സിന് ആസ്വാദനം പകര്‍ന്നു.
കോട്ടക്കുന്ന് ഓപ്പണ്‍ സ്റ്റേജില്‍ നടന്ന പരിപാടിയില്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പഴ്‌സണ്‍ ഫൗസിയ കുഞ്ഞിപ്പു,നഗരസഭ പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍, അംഗം പി എസ് എ ഷബീര്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, എ.ഡി.എം എന്‍ എം മെഹറലി, ഡിടിപിസി എക്‌സി. കമ്മിറ്റി അംഗം വി പി അനില്‍, സെക്രട്ടറി വിപിന്‍ ചന്ദ്ര എന്നിവര്‍ സംസാരിച്ചു.


ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് ( ആഗസ്റ്റ് 31) പിന്നണി ഗായിക അശ്വതി രമേശും സംഘവും അവതരിപ്പിക്കുന്ന ‘ മ്യൂസിക് ഇവന്റ് ‘ അരങ്ങേറും. സെപ്തംബര്‍ ഒന്നിന് ‘ ഭാരത് ദര്‍ശന്‍ ‘ നൃത്തനൃത്ത്യങ്ങളും രണ്ടിന് ഹിന്ദുസ്ഥാനി ബാന്‍സുരി കച്ചേരിയും മൂന്നിന് അതുല്‍ നറുകരയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ബാന്‍ഡും ഉണ്ടാവും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു