ചെന്നൈ:തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊലയെന്ന് റിപ്പോര്‍ട്ട്. ഐ ടി പ്രൊഫണലായ തിരുനെല്‍വേലി സ്വദേശിയെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. 23 കാരനായ കെവിന്‍ ആണ് കൊല്ലപ്പെട്ടുത്. പിന്നോക്ക ജാതിയില്‍പ്പെട്ട കെവിനുമായ പോലീസ് ദമ്പതികളുടെ മകളുടെ പ്രണയത്തെ ചൊല്ലിയാണ് യുവാവിനെ കൊലപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ സഹോദരന്‍ സുര്‍ജിത്ത് സഹായി എത്തിവര്‍ ചേര്‍ന്നാണ് മുത്തച്ഛനൊപ്പം ക്ലിനിക്കില്‍ നിന്ന് മടങ്ങുന്ന വഴി കെവിനെ കൊലപ്പെടുത്തിയത്.
സംഭവത്തെ തുടര്‍ന്ന് കെവിനും സഹായിയും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് സബ്ഇന്‍സ്‌പെക്ടര്‍മാരാണ്.
സ്വര്‍ണമെഡലോടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കെവിന്‍ രണ്ട് ലക്ഷത്തിലേറെ രൂപ പ്രതിമാസം ശമ്പളം വാങ്ങുന്ന ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹവുമായി കെവിന്റെ ബന്ധുക്കള്‍ പ്രതിഷേധിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.




