റോഡിലെ കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തിരൂരങ്ങാടി:റോഡിലെ കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്നും തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മമ്പുറം വെട്ടത്ത് ബസാര്‍ നടുവിലങ്ങാടിക്ക് സമീപം ആലുങ്ങല്‍ ആയിശ (53) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കൊണ്ടോട്ടി കോടങ്ങാട് വെച്ചാണ് അപകടം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയി ലിരിക്കെ ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. മക്കള്‍: റാഫി, ഫസല്‍. മരുമക്കള്‍: ഫര്‍സാന, ഷഹാനസെറിന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top