മീഞ്ചന്തയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു വീണു;വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോഴിക്കോട്:മീഞ്ചന്തയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുവീണു. അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മീഞ്ചന്ത ആര്‍ട്‌സ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകര്‍ന്നത്. ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥിയായ അഭിഷ്‌നക്കാണ് പരിക്കേറ്റത്.

കാലിന് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ സമയം ഇവിടെ ബസ് കാത്തിരുന്ന മറ്റുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണുകള്‍ ദ്രവിച്ചിട്ടുണ്ടായിരുന്നു. ഷെല്‍ട്ടറിന് മുകളില്‍ പരസ്യത്തിന്റെ ഫ്‌ളക്‌സ് സ്ഥാപിച്ചിരുന്നു. ഇത് അഴിച്ചുമാറ്റാനായി ഒരാള്‍ കയറിയ സമയത്താണ് ഷെല്‍ട്ടര്‍ ആകെ താഴേക്ക് പതിച്ചത്.ഇയാള്‍ക്കും ചെറിയ പരിക്കേറ്റിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top