കോഴിക്കോട് ലഹരിക്കടിമയായ മകന്‍ ഉമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: മകന്‍ ഉമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം. ഉമ്മയെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച മകന്‍ റമീസി(21)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

യുവാവ് ലഹരിക്കടിമയാണെന്നാണ് വിവരം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കയ്യില്‍ കരുതിയ കത്തിയെടുത്ത് ഇയാള്‍ കുത്തുകയായിരുന്നത്രെ. കുത്ത് തടുക്കാനായി കൈ ഉയര്‍ത്തിയപ്പോള്‍ കൈക്കാണ് കുത്തേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. പരിക്കേറ്റ ഉമ്മയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലഹരിക്കടിമയായ റമീസിനെ വീട്ടുകാര്‍ രണ്ട് തവണ നേരത്തെ ഡി അഡിക്ഷന്‍
സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നതായും വിവരമുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top