സഹകരണ സ്ഥാപനങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട കാലം ;മന്ത്രി വി. അബ്ദുറഹ്‌മാന്‍

HIGHLIGHTS : It is time for cooperative institutions to operate with caution; Minister V. Abdurahman

careertech

തിരൂര്‍:ലോകത്തിലെ മൂന്നിലൊരു ഭാഗം ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാന്‍ കഴിഞ്ഞ സഹകരണ സ്ഥാപനങ്ങള്‍ ഈ കാലഘട്ടത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കായിക – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ സഹകരണ സംഘം ജീവനക്കാരുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപ്രദേശങ്ങളിലെല്ലാം സ്വകാര്യബാങ്കുകള്‍ പിടിമുറുക്കി കഴിഞ്ഞു. സഹകരണ മേഖലയിലുള്ളവരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഉണ്ടായ സഹകരണ പ്രസ്ഥാനങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

എസ്. എസ്. എല്‍ .സി., പ്ലസ് ടു, എന്നിവയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയവര്‍, ബിരുദ, ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍, സംസ്ഥാന കായിക-കലാമേളകളില്‍ ജില്ലയില്‍ നിന്ന് മികച്ച നേട്ടം കൈവരിച്ചവര്‍ എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണമാണ് മന്ത്രി നിര്‍വഹിച്ചത്.

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍.സനല്‍ കുമാര്‍ അധ്യക്ഷനായിരുന്നു.
നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഇസ്മായില്‍, സഹകരണ സംഘം ജോ.രജിസ്ട്രാര്‍ സുരേന്ദ്രന്‍ ചെമ്പ്ര, സഹകരണസംഘം തിരൂര്‍ അസി.രജിസ്ട്രാര്‍ എ പി പ്രഭാഷ്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി പ്രസാദ്, കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി ഉണ്ണികൃഷ്ണന്‍, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ പി പി രാജേന്ദ്രകുമാര്‍, അസി.രജിസ്ട്രാര്‍ എം സഹീര്‍, സൂപ്രണ്ട് എം ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ അംഗം ഇ ജയന്‍ സ്വാഗതവും അഡീഷണല്‍ രജിസ്ട്രാര്‍ ഇ നിസാമുദ്ദീന്‍ നന്ദിയും പറഞ്ഞു. വിവിധ തൊഴിലാളി സംഘടന പ്രതിനിധികള്‍, സഹകരണ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!