HIGHLIGHTS : It is reprehensible to face violence for sharing a painting; Cultural community
വിഖ്യാതമായ രാസലീല പെയിന്റിംഗുകളിലൊന്ന് എഫ്ബിയില്‍ പങ്കുവെച്ചതിന്റെ പേരില്‍ പരപ്പനങ്ങാടി സ്വദേശിയായ അത്തോളി നാരായണന്‍ മാഷിനു നേരെ ഉയര്‍ന്നു വന്നിട്ടുള്ള അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് സാംസ്‌കാരിക കൂട്ടായ്മ.
സുനില്‍ പി ഇളയിടം,സാറ ജോസഫ്,കെ.ഇ.എന്‍, കെ.അജിത യു.കലാനാഥന്‍,വി.കെ.ശ്രീരാമന്‍,അശോകന്‍ ചരുവില്‍, പ്രമോദ് രാമന്‍,സി.ആര്‍.നീലകണ്ഠന്‍,ദീപ നിശാന്ത്,ശ്രീചിത്രന്‍,സി.എസ്.ചന്ദ്രിക,

റഫീഖ് മംഗലശ്ശേരി, സുരേഷ് തോലില്‍,
അശോകന്‍ ആദിപുരയിടത്ത്,ഡോ.ഷംഷാദ് ഹുസൈന്‍, ശ്രീജിത്ത് അരിയല്ലൂര്‍ എന്നിവരടക്കം നിരവധി എഴുത്തുകാരും, ചിത്രകാരന്‍മാരും പ്രതിഷേധക്കുറിപ്പില്‍ ഒപ്പിട്ടുണ്ട്.
സംഘപരിവാറിന് ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സൗകര്യം പോലീസ് ചെയ്തു കൊടുക്കുന്നത് ജനങ്ങളില്‍ ആശങ്കയുടലെടുക്കാനെ ഉപകരിക്കൂ വെന്നും. ഇത്തരം ഉദ്ധ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ, മാതൃകാപരമായ നടപടി സമൂഹം പ്രതീക്ഷിക്കുന്നുണ്ടെന്നും പുറത്തിറക്കിയ പ്രതിഷേധകുറിപ്പില്‍ പറയുന്നു.