Section

malabari-logo-mobile

നിലവാരമില്ലാത്ത രീതിയില്‍ ലിഫ്റ്റുകള്‍ സ്ഥാപിക്കുന്നത് നിയമ വിരുദ്ധം

HIGHLIGHTS : It is against the law to install lifts in a substandard manner

ഗാര്‍ഹിക മേഖലകളില്‍ സ്ഥാപിക്കുന്ന ലിഫ്റ്റുകള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ IS- 15259 : 2002 പ്രകാരമല്ലാതെ സംസ്ഥാനത്തുടനീളം വ്യാപകമായ രീതിയില്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ച് വരുന്നതായി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ പ്രകാരമല്ലാത്തതും നിലവാരമില്ലാത്തതുമായ രീതിയില്‍ ഹോംലിഫ്റ്റുകള്‍ സ്ഥാപിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും നിലവിലുള്ള കേരള ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റേഴ്‌സ് റൂള്‍ 2012, കേരള ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റേഴ്‌സ് ആക്ട് 2013 എന്നീ നിയമങ്ങളുടെ ലംഘനവുമാണ്.

നിയമ പിന്‍ബലമില്ലാത്ത ലിഫ്റ്റുകള്‍ സ്ഥാപിച്ചാല്‍ നിയമാനുസൃതമായ പ്രവര്‍ത്തനാനുമതിയോ, അതില്‍ നിന്നും ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് നിയമപരിരക്ഷയോ ലഭിക്കുകയില്ല. ഇത്തരത്തില്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രചരണങ്ങളില്‍ നിന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ മുന്നറിയിപ്പു നല്‍കി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!