തിരുവനന്തപുരം: അറബിക്കടലില്‍ ശക്തമായ ഭൂചലനം. ഇന്ത്യന്‍ സമയം രാത്രി 8:56ഓടെ ഭൂചലനമുണ്ടായതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്.
മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മാലദ്വീപില്‍ നിന്നും 216 കി.മി അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകര്‍ പറയുന്നു.
മാലദ്വീപിലെ ഏഴ് നഗരങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




