കോഴിക്കോട്:ഐടി മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ കേരള വനിതാ കമ്മീഷന്‍ വേദിയൊരുക്കുന്നു. ജൂണ്‍ 23 ന് കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കിലാണ് പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുന്നത്.
രാവിലെ പത്തിന് ആരംഭിക്കുന്ന ഹിയറിങ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. യുഎല്‍ സൈബര്‍ പാര്‍ക്ക് സിഒഒ ടി കെ കിഷോര്‍ കുമാര്‍ അധ്യക്ഷനാകും.
വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ ഇന്ദിര രവീന്ദ്രന്‍, അഡ്വ എലിസബത്ത് മാമന്‍ മത്തായി, വി ആര്‍ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ, യുഎല്‍ സൈബര്‍ പാര്‍ക്ക് ഡയറക്ടര്‍ ടി ടി ഷിജിന്‍, വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ പങ്കെടുക്കും. പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ മോഡറേറ്ററാവും. ഓഫീസര്‍ കെ ചന്ദ്രശോഭ ചര്‍ച്ച ക്രോഡീകരിക്കും.




