Section

malabari-logo-mobile

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം: ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ

HIGHLIGHTS : Israel-Iran conflict: Air India suspends flights to Tel Aviv

ന്യൂഡല്‍ഹി: ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ. ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡല്‍ഹിക്കും ടെല്‍ അവീവിനും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തല്‍ക്കാലം നിര്‍ത്തിവെക്കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്.

ഇസ്രയേലി തലസ്ഥാനമായ ടെല്‍ അവീവിലേക്ക് ആഴ്ചയില്‍ നാല് വിമാനങ്ങളാണ് സര്‍വീസുകളാണ് നടത്തിയിരുന്നത്. ഇസ്രയേല്‍ – ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 3 നാണ് എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചത്.

sameeksha-malabarinews

ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷ സാഹചര്യത്തില്‍ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാ?ഗ്രതാ നിര്‍ദ്ദേശം നല്‍കി. അടിയന്തിര സഹായത്തിന് 24 മണിക്കൂറും ബന്ധപ്പെടാവുന്ന എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ നമ്പരും എംബസി പുറപ്പെടുവിച്ചിട്ടുണ്ട്. +972-547520711, +972-543278392 എന്നി നമ്പരുകളിലും cons1.telaviv@mea.gov.in ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. എംബസിയില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി നിര്‍ദേശം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!