
ടെഹ്‌റാന്‍: ഇറാനു നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ കനത്ത ആക്രമണമാണ് നടത്തിയത്. നിരവധിയിടങ്ങളില്‍ യുദ്ധ വിമാനങ്ങള്‍ ബോംബിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഇറാന്‍ ആണവ നിലയങ്ങളേയും സൈനിക കേന്ദ്രങ്ങളേയും ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിനു പിന്നാലെ ഇറാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് പുലര്‍ച്ചെ ടെഹ്റാന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് സ്ഫോടനങ്ങള്‍ നടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോടു വെളിപ്പെടുത്തി. ആക്രമണത്തില്‍ യുഎസ് ഇടപെടലോ സഹായമോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി.
ഇറാനില്‍ ഇസ്രയേല്‍ ആക്രണം നടത്തുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയില്‍ നിന്നു ചില ജീവനക്കാരെ ഒഴിപ്പിക്കാന്‍ പെന്റഗണ്‍ അനുമതി നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റില്‍ നിന്നു സൈനിക കുടുംബാംഗങ്ങള്‍ക്കു പിന്‍മാറാനുള്ള അനുമതിയും പെന്റഗണ്‍ നല്‍കിയിരുന്നു. മേഖലയിലുടനീളം സൈനിക സംഘര്‍ഷ സാധ്യത ഉടരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ മുന്‍കരുതലുകള്‍ പെന്റഗണ്‍ ശക്തമാക്കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




