കേരളത്തില്‍ ഏപ്രില്‍ ഒന്ന് വരെ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴയ്ക്ക സാധ്യത

തിരുവനന്തപുരം:കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു മുതല്‍ ഏപ്രില്‍ ഒന്ന് വരെ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്.

അതെസമയം കേരളത്തില്‍ ഈ വര്‍ഷം ഉഷ്ണ തരംഗത്തിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. വേനല്‍ മഴ ലഭിക്കുന്നതോടെ സംസ്ഥാനത്ത് ചൂട് കുറയാനാണ് സാധ്യത.

ശക്തമായ ഇടിമിന്നലുണ്ടാകുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

Share news
error: Content is protected !!
Scroll to Top