
തിരുവനന്തപുരംയ:കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മര്‍ ബംമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം പ്രഖ്യാപിച്ചു. SB -51 70 26 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പത്ത് കോടി രൂപയാണ് സമ്മാനത്തുക. തിരുവനന്തപുരം ഗോര്‍ക്കിഭവനിലാണ് സമ്മര്‍ ബംമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു. കഴിഞ്ഞ വര്‍ഷം 36 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഒരു കോടി രൂപ ആണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.
രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേര്‍ക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം 54 പേര്‍ക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉള്‍പ്പെടെ ആകെ 1,81,513 എണ്ണം സമ്മാനങ്ങള്‍ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിക്കും.
250 രൂപയാണ് ടിക്കറ്റ് വില. ഇത്തവണ സമ്മര്‍ ബമ്പര്‍ ടിക്കറ്റുകള്‍ക്ക് റെക്കോഡ് വില്‍പനയാണ് ഉണ്ടായത്





