കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ പുതിയ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മഴയെയും ബെംഗളൂരു എഫ്സിയെയും മറികടന്ന് കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. 2-1നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.
ആദ്യ പകുതിയില്‍ ബെംഗളൂരുവിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങായ ജപ്പാന്‍ താരം ദായ്സുകി സകായ് തകര്‍പ്പന്‍ ഫോമിലായിരുന്നു. ഗോള്‍ രഹിത സമനിലയില്‍ ആദ്യപകുതി അവസാനിച്ചു.
രണ്ടാം പകുതി തുടങ്ങി മിനിട്ടുകള്‍ക്കകം ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. കളിയുടെ 52-ാം മിനിറ്റില്‍ കെസിയാ വീന്‍ഡോര്‍പ്പിന്റെ ഓണ്‍ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് മുന്നില്‍ എത്തിയത്. ഒരു ഗോള്‍ ലീഡില്‍ ആക്രമണം കടുപ്പിച്ച ബ്ലാസ്റ്റേഴ്സ് കളിയുടെ 69-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ ഗോളിലൂടെ ലീഡ് ഉയര്‍ത്തി. ബ്ലാസ്റ്റേഴ്സ് വിജയത്തിലേക്ക് കുതിക്കവെ കളിയുടെ 90-ാം മിനുട്ടില്‍ ബെംഗളൂരു എഫ്സി ഒരു ഗോള്‍ മടക്കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




