വള്ളിക്കുന്ന്: ജില്ല സ്‌കൂള്‍സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പരപ്പനങ്ങാടി സബ് ജില്ലയ്ക്ക് ഓവറോള്‍ കിരീടം. പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലും ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍, സീനി യര്‍ വിഭാഗങ്ങളിലും ജേതാക്കളായാണ് പരപ്പനങ്ങാടി സബ്ജില്ലയുടെ നേട്ടം. ആണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. അപ്പോളോ വള്ളിക്കുന്ന്, കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തുന്ന അപ്പോളോ വോളിബോള്‍ റൂറല്‍ കോച്ചിങ് സെന്ററിലെ കുട്ടികളാണ് പരപ്പനങ്ങാടി സബ് ജില്ലയെ പ്രതിനിധീകരിച്ചത്.
അപ്പോളോ വള്ളിക്കുന്നും വള്ളിക്കുന്നിലെ ദേശീയ വോളി ബോള്‍ താരങ്ങളുടെ കൂട്ടായ്മയായ അനുപവ് വള്ളിക്കുന്നും ജേതാക്കള്‍ക്ക് അത്താണിക്കലില്‍ സ്വീകരണം നല്‍കി. വള്ളികുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ മുഖ്യാതിഥിയായി. കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ബാബു പാലാട്ട്, അനു സ്, പ്രഥമ ജില്ലാ വോളിബോള്‍ ടിമംഗം നീലകണ്ഠന്‍ നമ്പൂതിരി മുന്‍ സംസ്ഥാന വനിതാ ടീം കോച്ച് മുരളീധരന്‍ പാലാട്ട്, ഇ വിരമണി, സി.സുരേശന്‍, എം സുബോ പവ് പ്രസിഡന്റ് എം മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. കോച്ച് പി കെ അനീഷ് നന്ദി പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




