മുംബൈ : മധ്യേഷയില്‍ രൂപം കൊണ്ട സുന്നി തീവ്രവാദി സംഘടനയായ ഐസീസിലേക്ക് റിക്രൂട്ട് ചെയതു എന്ന സംശയിക്കുന്ന മുംബൈ സ്വദേശികളായ നാല് കൗമാരക്കാരില്‍ ഓരാള്‍ കൊല്ലപ്പെട്ടതായി സൂചന. മുംബൈ കല്യാണില്‍ നിന്ന് കുറച്ച് ദിവസം മുന്‍പ് കാണാതായ ആരിഫ് എന്ന യൂവാവ് കൊല്ലപ്പെട്ടു എന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. ആരാണ് വിളിച്ചതെന്ന് വെളിപ്പെടുത്താത്ത ഒരു ഫോണ്‍കോളിലുടെയാണ് മരണവിവരം ബന്ധുക്കള്‍ അറിയുന്നത്.
ഇയാളടൊപ്പം ഈ ഗ്രൂപ്പില്‍ ചേര്‍ന്നു എന്ന് കരുതുന്ന മറ്റുള്ള മൂന്നുപേരെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഇവര്‍ തങ്ങളോട് പൊറുകകഌമെന്നും ഇറാഖിലേക്ക് വിശുദ്ധയുദ്ധത്തിനായി പുറപ്പെടുകയാണെന്നും എഴുതിവെച്ച് പോകുകയായിരുന്നു.
ഇന്ത്യന്‍ മുജാഹിദ്ധീനാണ് ഐസീസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് എന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍ശ് എജന്‍സികള്‍ കരുതുന്നത്.ഐസീസ് കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നല്‍ക്കുന്ന മുസ്ലീം ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യാന്‍ നോട്ടമിട്ടിട്ടുണ്ടെന്നാണ് ഇന്റലിജെന്‍സ് നല്‍കുന്ന സൂുചന.
ഇസ്ലാമിക ഖിലഫത്ത് ഭരണസംവിധാനം നടപ്പിലാക്കാനെന്നപേരില്‍ ഐസീസ് ദരിദ്രഏഷ്യന്‍ രാജ്യങ്ങളിലെ നിരവധി യുവാക്കളെ ഇറാഖിലേയും സിറിയയിലേയുംകലാപഭൂവിലേക്ക് എത്തിക്കുന്നുണ്ട്.




