വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐഎം ഏരിയാകമ്മറ്റിയംഗവുമായ ടി പ്രഭാകരനെ പരപ്പനങ്ങാടി എസ് ഐ അനില്‍കുമാര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആക്ഷേപം
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഇന്നലെ പരപ്പനങ്ങാടി എസ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകളെടുക്കുന്നുവെന്നാരോപിച്ച് സിപിഎം പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിക്കവെ എസ്‌ഐ അഴിമതിക്കാരനാണെന്നും, നാട്ടില്‍ വ്യാപകമായി മോഷണം നടക്കുന്നുവെന്നും പ്രഭാകരന്‍ പ്രസംഗിച്ചിരുന്നു. ഇതാണത്രെ എസ്‌ഐയെ പ്രകോപിപ്പിച്ചതത്രെ.
മാര്‍ച്ചില്‍ താന്‍ പ്രസംഗിച്ച കാര്യങ്ങള്‍ തെളിയിക്കണമന്നും ഇല്ലെങ്ങില്‍ വെറുതവിടില്ലെന്നും എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും അഴിമതിയാരോപണങ്ങള്‍ താന്‍ ഫോണിലൂടെ വീണ്ടും പറഞ്ഞപ്പോള്‍ വളരെ മോശമായ ഭാഷയില്‍ പ്രതികരിച്ചെന്നും പ്രഭാകരന്‍ മലബാറിന്യുസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് തന്റെ ശക്തമായ പ്രതിഷേധം പോലീസിലെ മേലുദ്യോഗസ്ഥരെ അറിയിച്ചെന്നും പ്രഭാകരന്‍ വ്യക്തമാക്കി.




