Section

malabari-logo-mobile

ഐഎസ് തീവ്രവാദികള്‍ക്ക് ബൊക്കോ ഹറാമിന്റെ പിന്തുണ

HIGHLIGHTS : ബാഗ്ദാദ്: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ പ്രത്യേക ഇസ്ലാമിക

international newsബാഗ്ദാദ്: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ പ്രത്യേക ഇസ്ലാമിക രാഷ്ട്രത്തിനായി പോരാടുന്ന ഭീകര സംഘടനയായ ബോക്കോ ഹറം, ഇറാക്കിലെയും സിറിയയിലെയും തീവ്രവാദ ഗ്രൂപ്പായ ഐ എസ് ഐ എസിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

ഖിലാഫത്ത് രാഷ്ട്രം എന്ന സ്വപ്നം സഫലമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി ഐ എസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാണെന്നും ബോക്കോ ഹറം തീവ്രവാദി നേതാവ് അബുബക്കര്‍ ഷെഖാവിന്റെ ശബ്ദരേരേഖ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. അതേസമയം ശബ്ദരേഖയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

sameeksha-malabarinews

ബോക്കോ ഹറം തീവ്രവാദികള്‍ തങ്ങളുടെ ആസ്ഥാനമായി പരിഗണിക്കപ്പെടുന്ന വടക്കു കിഴക്കന്‍ പട്ടണമായ ഗ്വോസയില്‍ സംഘടിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഐ എസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് വേണ്ടിയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ശബ്ദരേഖ പുറത്ത് വന്നത്.

ഐ സിസിന്റെ പ്രവര്‍ത്തനങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ബോക്കോഹറം തീവ്രവാദികള്‍, ഐ എസിന്റെ മാതൃകയില്‍ മനുഷ്യരെ തലയറുത്ത് കൊല്ലുന്ന വീഡിയോ അടുത്തിടെ പുറത്ത് വിട്ടിരുന്നു. പിടിയിലായ രണ്ടുപേരെ മുട്ടു കുത്തി നിര്‍ത്തുകയും പിന്നീടു തലയറുത്തു കൊല്ലുകയും ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!