ഇരിട്ടിയിലെ ബസ്സപകടം: ഗുരുതരമായി പരിക്കേറ്റ കര്‍ണാടക ആര്‍ടിസി ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍:  ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ കര്‍ണാടക ആര്‍ടിസി ബസ്സ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കര്‍ണാടക സ്വദേശി സ്വാമിയാണ് മരിച്ചത്.

ഇരുപതോളം യാത്രക്കാരുമായി ബാംഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന വോള്‍വോ ബസ്സാണ് അപകടത്തില്‍ പെട്ടത്.

വീരജ് പേട്ട് ആശുപത്രിയിലേക്കാണ് പരിക്കേറ്റ യാത്രക്കാരെയും ബസ് ജീവനക്കാരേയും മാറ്റിയത്. കേരള കര്‍ണാടക ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. കനത്ത മഴയും കോടയും മൂലം ഡ്രൈവര്‍ക്ക് റോഡ് കാണാഞ്ഞതുമൂലമാണ് ബസ്സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Share news
error: Content is protected !!
Scroll to Top