കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ കോഴിക്കോട് മിഠായി തെരുവിലെ വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമം തടഞ്ഞ് തൊഴിലാളികള്‍. മിഠായിതെരുവില്‍ ഇന്ന് വഴിയോര കച്ചവടക്കാരെ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്.
അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ തന്നെയാണ് പോലീസ് ഇവരെ ഒഴിപ്പിക്കാനെത്തിയത്. രാവിലെ മുതല്‍ ഇവരെ കച്ചവടം ചെയ്യാന്‍ പോലീസ് അനുവദിച്ചിരുന്നില്ല എന്നാല്‍ വഴിയോര കച്ചടത്തിനുള്ള അംഗീകൃതകാര്‍ഡുള്ള തങ്ങളെ ഇവിടെ കച്ചവടം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് തൊഴിലാളി സംഘടനകളടക്കം രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഡി സോണിലടക്കം കച്ചവടം നടത്താന്‍ അനുമതി നല്‍കുമ്പോള്‍ കോവിഡ് കാലത്ത് ഏറെ ദുരിതത്തിലായ തങ്ങളെ മാത്രം തൊഴില്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് വഴിയോര കച്ചവടക്കാര്‍ പറയുന്നു.
സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.




