യുദ്ധവിരുദ്ധ സന്ദേശവുമായി ഇരുമ്പുചോല എ യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

ഏ.ആര്‍ നഗര്‍: ലോകം യുദ്ധഭീതിയിലായപ്പോള്‍ ഇനിയൊരു യുദ്ധം വേണ്ടേ .. വേണ്ട എന്ന സന്ദേശവുമായി ഇരുമ്പുചോല എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍.

സ്‌കുള്‍ അങ്കണത്തില്‍ കുട്ടികള്‍ നോ വാര്‍ ചിത്രീകരിച്ചു. ലോകസമാധാനം പുലരാന്‍ വെള്ളരിപ്രാവുകളെ വാനില്‍ പറത്തിയുമാണ് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്ത് പിരിഞ്ഞത്.

ഹെഡ്മാസ്റ്റര്‍ ടി.ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.പി.അബ്ദുല്‍ ലത്തീഫ്, കെ.എം ഹമീദ്, കെ.കെ ഹംസക്കോയ, പി.ഇ നൗഷാദ്, ഒ.സി.റുഫൈദ് എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി വി.സലീന, ലബീബ, ഹൈഫ അമീര്‍, എ.സുഹ്‌റ, പി.ഇസ്മായില്‍, ഇര്‍ഷാദ് പാക്കട,ശമീം നിയാസ്, സി.നജീബ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top