സഹപാഠിക്ക് വീടൊരുക്കി പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ

വള്ളിക്കുന്ന്: ചന്ദന്‍ ബ്രദേഴ്‌സ് ഹയര്‍സെകന്ററി സ്‌കൂള്‍ (സി ബി എച് എസ് എസ് ) പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ’91-’94 ബാച്ച് കളിമുറ്റം എന്ന വാട്‌സ്ആപ് കൂട്ടായ്മയാണ് സഹപാഠിയായിരുന്ന പൂര്‍വ വിദ്യാര്‍ത്ഥിക്ക് സ്‌നേഹ വീട് വെച്ചു നല്‍കി മാതൃകയായത്.

വീടിന്റെ താക്കോല്‍ ദാന ചടങ്ങ് എം എല്‍ എ പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മുന്‍ പ്രധാന അദ്ധ്യാപകന്‍ നീലകണ്ഠന്‍ നമ്പുതിരി മാസ്റ്റര്‍ താക്കോല്‍ ദാന കര്‍മ്മം നിര്‍വഹിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ വെച്ചു നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.
വീടിന്റെ പണി പെട്ടന്ന് പൂര്‍ത്തീകരിച്ച എഞ്ചിനിയര്‍ പി വി മുജീബ് റഹ്‌മാനെ അഭിനന്ദിച്ചു. സുരേന്ദ്രന്‍ പനോളി അധ്യക്ഷത വഹിച്ചു.

ആസാദ് ആനങ്ങാടി, അബ്ദുല്‍ ഗഫൂര്‍ വെള്ളോടത്തില്‍, ഹംസ എം എച് കെ, മുഹമ്മദ് ഹനീഫ, ഹംസക്കോയ,വാര്‍ഡ് മെമ്പര്‍ കബീര്‍ എം കെ, ജാഫര്‍ സി പി,സജിത, പൂര്‍ണിമ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കളിമുറ്റം കൂട്ടായ്മ പ്രതിനിധികള്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top