Section

malabari-logo-mobile

സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിലെത്തി ഫുട്ബോള്‍ മത്സരം കാണുന്നതിന് അനുമതി നല്‍കി ഇറാന്‍ 

HIGHLIGHTS : Iran allows women to enter stadiums to watch football matches

ടെഹ്റാന്‍: സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ച് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇറാനിലെ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിലെത്തി ഫുട്ബോള്‍ മത്സരം കാണുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുള്ളൂ. ദീര്‍ഘകാലമായി നിലനിന്നിരുന്ന വിലക്ക് പിന്‍വലിച്ചെന്ന് ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ മേധാവി മെഹ്ദി താജ് അറിയിച്ചു. ഇറാന്‍ പ്രോ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം.

‘ഈ വര്‍ഷത്തെ ലീഗിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന് സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്കും പ്രവേശനം ലഭിക്കും എന്നതാണ്’, ഇറാന്‍ ടോപ് ലെവല്‍ ഫുട്ബോള്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ മെഹ്ദി താജ് പറഞ്ഞു. ഇറാനിലെ ഏറ്റവും വലിയ ഫുട്ബോള്‍ ലീഗ് ആണ് പേര്‍ഷ്യന്‍ ഗള്‍ഫ് പ്രോ ലീഗ് (ഇറാന്‍ പ്രോ ലീഗ്). അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ലീഗില്‍ 16 ടീമുകളാണ് പങ്കെടുക്കുന്നത്.

sameeksha-malabarinews

1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ അടക്കമുള്ള കായിക മത്സരങ്ങള്‍ കാണുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. നിയമപരമായി വിലക്കില്ലെങ്കിലും മത പുരോഹിതന്‍മാരുടെ ഉന്നത സഭയാണ് സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ അനുമതി നിഷേധിച്ചത്. അര്‍ധവസ്ത്രം ധരിച്ച് പുരുഷന്‍മാര്‍ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ സ്ത്രീകള്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞായിരുന്നു വിലക്ക്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!