ഐപാഡിന് വെല്ലുവിളിയായി തിങ്ക്പാഡ് 10

tabലാപ്‌ടോപ് നിര്‍മാതാക്കളായ ലെനോവോ പുതിയ വിന്‍ഡോസ് ടാബ്‌ലെറ്റ് മോഡല്‍ പുറത്തിറക്കി. വലിയ ഡിസ്‌പ്ലേയും കരുത്തുറ്റ പ്രൊസ്സസറും, മികവുറ്റ കോണ്‍ഫിഗറേഷനുമുള്ള തിങ്കപാഡ് 10 ഏറെ പുതുമകളോടെയാണ് വിപണിയിലെത്തിയിരിക്കുന്നത്. ലാപ്‌ടോപ്പിന് സമാനമായ ഉപയോഗ ക്ഷമതയുള്ള തിങ്ക്പാഡ് 10 ബിസിനസ് ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. കൊണ്ടു നടക്കാന്‍ സൗകര്യമുള്ള ഈ മോഡല്‍ തുടക്കത്തില്‍ തന്നെ ഏറെ ശ്രദ്ധിച്ചു കഴിഞ്ഞു.

ഈ മോഡലിന് 1920 x 1200 ഫിക്‌സല്‍ ഫുള്‍ എച്ച്ബി റെസലൂഷനുള്ള 10 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. 9.7 ഇഞ്ചിനോട് കിടപിടിക്കുന്ന ഡിസ്‌പ്ലേയാണിത്. 1.6 ഗിഗാഹെഡ്‌സിന്റെ ക്വാഡ് കോര്‍ ഇന്റല്‍ ആറ്റം പ്രൊസ്സസറാണ് ഇതിന് കരുത്ത് പകരുന്നത്. 2 ജിബി അല്ലെങ്കില്‍ 4 ജിബി റാം ആവശ്യാനുസരണം തെരഞ്ഞെടുക്കാം. ഇന്റേണല്‍ മെമ്മറി 64 ജിബി, 128 ജിബി എന്നീ ഒപ്ഷനുകളില്‍ ലഭ്യമാണ്. ഇതിനു പുറമെ മെമ്മറി കാര്‍ഡിന്റെ പിന്തുണയുമുണ്ട്. കൂടാതെ 8 മെഗാപിക്‌സലിന്റെ പ്രധാനക്യാമറയും ഉണ്ട്. രണ്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുള്ളതിനാല്‍ മികച്ച ക്ലാരിറ്റിയും വീഡിയോ കാളിങ്ങ് നടത്താനും സാധീക്കും. 3 ജി, 4 ജി, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഒപ്ഷനുകള്‍. ഇതിനു പുറമെ സാധാരണ വലിപ്പത്തിലുള്ള യുഎസ് ബി പോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനാല്‍ പെന്‍ഡ്രൈവ് മുതലായവ നേരിട്ട് കണക്റ്റ് ചെയ്യാനും സാധിക്കും. സാധാരണ ടാബ് ലെറ്റായി ഉപയോഗിക്കുന്നതിന് പുറമെ കീബോര്‍ഡ് കണക്റ്റ് ചെയ്താല്‍ ലാപ്‌ടോപ്പ് പോലെയും ഇതുപയോഗിക്കാം. സാംസണ്‍ ഗ്യാലക്‌സി നോട്ടിലും സര്‍ഫസ് ട്യാബിലും എല്ലാം ഉള്ളത് പോലെ ഡിജി ടൈസര്‍ പെന്‍ടാബിനൊപ്പം കമ്പനി നലകുന്നുണ്ട്. ടെക്‌സ് സ്‌ക്രീനില്‍ അനായാസം ജോലി ചെയ്യാന്‍ ഈ പെന്‍ ഉപകാരപ്പെടും. അതേസമയം ടാബ് ലെറ്റില്‍ ഇത് വെക്കാനുള്ള സ്ലോട്ട് നല്‍കിയിട്ടില്ല എന്നത് ഇതിന്റെ പോരായ്മയാണ്. അലുമിനിയത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ബോഡിഫ്രെയിമോടു കൂടിയ പിങ്ക്പാഡ് ഒതുക്കവും മനോഹരവുമായ രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഏകദേശം 599 ഡോളര്‍ (എകദേശം 35,600 രൂപ മുതലാണ് ഇതിന്റെ വില. ജൂണ്‍ മുതല്‍ തിങ്ക്പാഡ് മാര്‍ക്കറ്റില്‍ ലഭ്യമാകും.

Share news
error: Content is protected !!
Scroll to Top