പട്ടികജാതി വികസന വകുപ്പിൽ ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടർ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന എലത്തൂർ ഗവ ഐ.ടി.ഐയിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ) ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു.
മൂന്നു വർഷത്തെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയാണ് മിനിമം യോഗ്യത. പ്രതിമാസ വേതനം പരമാവധി 27825 രൂപ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഏപ്രിൽ 11 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടർ ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2371451.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




