എം.ബി.എ ;അപേക്ഷ തിയ്യതി ദീര്‍ഘിപ്പിച്ചു

കോഴിക്കോട്:കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ ടൈം) 2023- 25 ബാച്ചിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ തിയ്യതി ഏപ്രില്‍ 13 വരെ ദീര്‍ഘിപ്പിച്ചു. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്,മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും എസ്.സി /എസ്.ടി / ഒ.ഇ.സി /ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ആനുകൂല്യവും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547618290 / 9288130094.

 

Share news
error: Content is protected !!
Scroll to Top