ബ്രെഡ് ബോക്സ്; റമദാൻ സ്പെഷ്യൽ

ബ്രെഡ് ബോക്സ്; റമദാൻ സ്പെഷ്യൽ

തയ്യാറാക്കിയത്; ഷരീഫ

ആവശ്യമായ ചേരുവകൾ

മാരിനേറ്റിങ്ങിന്

ബീഫ് – 1/2 kg
ഇഞ്ചി ചതച്ചത് – 2 ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല പൊടിച്ചത് – 1 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ

ബീഫ് ഫില്ലിംഗ് ഉണ്ടാക്കുന്നതിന്

എണ്ണ 1 ടീസ്പൂൺ
സവാള അരിഞ്ഞത് – 3
ഉപ്പ് – 2 ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് – 3 അല്ലി
ഇഞ്ചി ചതച്ചത് – 1 ഇഞ്ച് കഷ്ണം
പച്ചമുളക് ചതച്ചത്- 1
വെള്ളം – 1 ടീസ്പൂൺ
വേവിച്ച് പിച്ചിയ ബീഫ്
മല്ലിയില അരിഞ്ഞത് – 1/4 കപ്പ്

ബാറ്റർ ഉണ്ടാക്കാൻ

കോൺ സ്റ്റാർച്ച് – 3/4 കപ്പ്
മൈദ – 2 കപ്പ്
കുരുമുളക് പൊടി – 2 ടീസ്പൂൺ
ഉപ്പ്- 1/2 ടീസ്പൂൺ
വെള്ളം – 1 കപ്പ്

ബ്രഡ് ക്രംസ്
മയോണൈസ്
എണ്ണ വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

ബീഫ് കഷ്ണങ്ങളിൽ ‘ബീഫ് മാരിനേറ്റ് ചെയ്യുന്നതിനുള്ള ചേരുവകൾ ചേർത്ത് 20 – 30 മിനിറ്റ് വരെ മാരിനേറ്റ് ചെയ്യുക. മാരിനേറ്റ് ചെയ്ത ബീഫ് വേവിച്ചെടുക്കുക.

ഒരു ഫുഡ് പ്രോസസറിൽ വേവിച്ച ബീഫ് പൊടിച്ച് മാറ്റി വയ്ക്കുക.

ഇടത്തരം ചൂടിൽ പാനിൽ
എണ്ണ ഉള്ളി, ഉപ്പ് , വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില
ചേർക്കുക. ഉള്ളി ഇളം ഗോൾഡൻ നിറമാകുന്നതുവരെ വേവിക്കുക. പൊടിച്ച ബീഫ് ചേർക്കുക. 5 മിനിറ്റ് വേവിക്കുക. അരിഞ്ഞ മല്ലിയില ചേർക്കുക നന്നായി
യോജിപ്പിക്കുക.

ബീഫ് ഫില്ലിംഗ് തണുക്കാൻ മാറ്റിവെയ്ക്കുക.

ഒരു ബൗളിൽ, ബാറ്ററിനുള്ള ചേരുവകൾ കൂട്ടിയോജിപ്പിച്ച്, ബാറ്റർ ഉണ്ടാക്കുക.

ഒരു പ്ലേറ്റിൽ ബ്രഡ് ക്രംബ്സ് പരത്തുക. ബ്രെഡ് കഷ്ണങ്ങളിൽ നിന്ന് ബ്രൗൺ വശങ്ങൾ ഒഴിവാക്കുക . ബ്രെഡിൽ
മയോണൈസ് പുരട്ടുക.

1, 2 ടേബിൾസ്പൂൺ ബീഫ് ഫില്ലിംഗ് ബ്രഡ് സ്ലൈസിൽ വെച്ച് മുകളിൽ ഒരു സ്ലൈസ് വയ്ക്കുക.

അരികുകളിൽ വെള്ളം പുരട്ടി നന്നായി അടയ്ക്കുക.

ബ്രെഡ്ക്രംബ്സൽ ഉരുട്ടി എടുക്കുക .

എണ്ണയിൽ വറുത്തെടുക്കുക.

Share news
error: Content is protected !!
Scroll to Top