Section

malabari-logo-mobile

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ബ്രൗസിങ്ങ് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

HIGHLIGHTS : download (1)ലണ്ടണ്‍ : ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക. നിങ്ങള്‍ മറ്റേതേങ്കിലും സുരക്ഷിതമായ ബ്രൗസറിലേക്ക് കൂടുമാറുക.

download (1)ലണ്ടണ്‍ : ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക. നിങ്ങള്‍ മറ്റേതേങ്കിലും സുരക്ഷിതമായ ബ്രൗസറിലേക്ക് കൂടുമാറുക. കടുത്ത സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കരുതെന്ന് ഇതിന്റെ ഉടമകളായ മൈക്രോ സോഫ്റ്റും, അമേരിക്കന്‍ സര്‍ക്കാരും ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ മോസില്ലയും, ഗൂഗിള്‍ ക്രോമും ആണ് ബ്രൗസിങ്ങിനായി തെരഞ്ഞെടുക്കുന്നതെങ്കിലും ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ കോടി കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്നത് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററെയാണ്.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞുകയറാന്‍ പാകത്തില്‍ സുരക്ഷാ പാളിച്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറിയിപ്പ്. എക്‌സ്‌പ്ലോററിന്റെ 6 മുതല്‍ 11 വരെയുള്ള വേര്‍ഷനുകളിലാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് യുഎസ് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റഡിനസ് ടീം കണ്ടെത്തിയിരിക്കുന്നത്. വിന്‍ഡോസ് എക്‌സ്പി പ്ലാറ്റ്‌ഫോമിലുള്ള ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനാണ് ഏറ്റവും അധികം സുരക്ഷാ ഭീഷണിയുള്ളത്. പ്രശ്‌നപരിഹാരത്തിനായി കമ്പനി കഠിനമായ പരിശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!