HIGHLIGHTS : International Yoga Day celebrated
പരപ്പനങ്ങാടി: ജി. എം.യു.പി. സ്‌കൂള്‍ കൊടിഞ്ഞി ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. പരിപാടി മുന്‍ കേരള പോലീസ് ഫുട്‌ബോള്‍ താരം കെ.ടി വിനോദ് ഉദ്ഘാടനം ചെയ്തു.

സ്‌കൂളിലെ കായിക അധ്യാപകന്‍ ഷമീര്‍ ചപ്പങ്ങത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിന്റെ യോഗാചാര്യന്‍ സുനില്‍കുമാര്‍ പരപ്പനങ്ങാടിയും റിട്ട. റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനായ രവീന്ദ്രന്‍. പി യും കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി. മധുസൂദനന്‍ മാസ്റ്റര്‍ നന്ദിയും അറിയിച്ചു.